ഫിലാഡല്‍ഫിയ: ഞങ്ങള്‍ ഒരു മതത്തെയും നിരോധിക്കില്ലെന്ന് അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ പൊരുതാനും ഭീകരവാദത്തെ പരാജയപ്പെടുത്താനും ഞങ്ങളുടെ സഖ്യവുമായി പോരാടും. ഞങ്ങള്‍ ഒരു മതിലും കെട്ടില്ല. പകരം ജോലിയാഗ്രഹിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്ന വിധത്തിലുള്ള ഒരു സാമ്പത്തികാവസ്ഥ ഞങ്ങള്‍ നല്‍കുമെന്നും.’ ഹിലരി ക്ലിന്റണ്‍ പറഞ്ഞു. മറ്റുരാജ്യങ്ങളില്‍ നിന്നും നമ്മെ ഭിന്നിപ്പിക്കുകയെന്നതാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പര്യം. അമേരിക്കന്‍ സമൂഹത്തിന്റെ തെറ്റായ ചിത്രം സൃഷ്ടിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ഹിലരി ആരോപിച്ചു. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ക്ലിന്റണ്‍ ഉറപ്പുനല്‍കി.