തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധ നഗരസഭകളിലേയും പഞ്ചായത്തുകളിലേയും 15 വര്‍ഡുകളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഒറ്റപ്പാലം നഗരസഭ 29ആം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെകെ രാമകൃഷ്ണന്‍ വിജയിച്ചു. 385 വോട്ടുകളുടേതാണ് ഭൂരിപക്ഷം. ഇടുക്കി കൊക്കയാര്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക വാര്‍ഡ് എല്‍ഡിഎഫിലെ ഡി രമ 505 വോട്ടിന് നിലനിര്‍ത്തി. ഓമശ്ശേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഭാസ്‌കരന്‍ 77 വോട്ടിനാണ് വിജയിച്ചത്. വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള എല്‍ഡിഎഫിലെ റീന 45 വോട്ടിനും തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കില്‍ എല്‍ഡിഎഫിലെ സജിത 151 വോട്ടിവുമാണ് ജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ ബിജെപിക്ക് മിന്നുന്ന വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് 71 വോട്ടിനാണിവിടെ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പാപ്പനംകോട് വാര്‍ഡ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം 15ആം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ കെഎ ഹൈദ്രോസ് 98 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തൃപ്പൂണിത്തുറ നഗരസഭ 39ആം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിഗിരീശനാണ് ജയിച്ചത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ട് മാസത്തെ പ്രകടനത്തിനുള്ള മാര്‍ക്കാണീ ഫലം സൂചിപ്പിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി.