ഫാഷന്‍ ഷോയില്‍ ബിക്കനികളില്‍ പ്രൊഫഷണലുകളായ മോഡലുകളാണ് ബിക്കിനികളില്‍ അണിനിരക്കാറുള്ളത്. മോഡലുകളോടൊപ്പം കുട്ടികളെയും ബിക്കിനിയണിയിച്ച് റാംപില്‍ ഇറക്കിയിരിക്കുന്നു സ്വിംസ്യൂട്ട് നിര്‍മാതാക്കള്‍. ഫാഷന്‍ ഷോയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നു. മിയാമി ഫാഷന്‍ വീക്കില്‍ സ്വിംസ്യൂട്ട് നിര്‍മാതാക്കളായ ഹോട്ട് അസ് ഹെല്‍ ആണ് സ്‌കൂള്‍ കുട്ടികളെ ടു പീസ് ബിക്കിനിയണിയിച്ചു ഫാഷന്‍ ഷോ നടത്തിയത്.
ചിത്രങ്ങള്‍ spring 2017 എന്ന ഹാഷ്ടാഗില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഫാഷന്‍ ഷോ വിവാദത്തിലായത്. കുട്ടികളുടെ ചിത്രത്തിന് താഴെ മോശപ്പെട്ട പല കമന്റുകളും വരാന്‍ തുടങ്ങി. സംഭവം വിവാദമായതോടെ പ്രതിഷേധം രേഖപ്പെടുത്തി ശിശുക്ഷേമ പ്രവര്‍ത്തകരും രംഗത്തെത്തി.