മാരാരിക്കുളം: ഏകദേശം രണ്ടര മീറ്ററോളം നീളം വരുന്ന വിമാനാവശിഷ്ടങ്ങളാണ് മാരാരിക്കുളം ചെത്തി കടപ്പുറത്ത് വന്നടിഞ്ഞത്. കടപ്പുറത്ത് വിമാനത്തിന്റെ ചിറകുഭാഗമാണ് കണ്ടെത്തിയത്. പരിശോധനയ്ക്കായി മാറ്റി. ഇസ്രായേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഐഎഐ മിലാറ്റ് ഡിവിഷന്‍, മിലിറ്ററി എയര്‍ ക്രാഫ്റ്റ് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള വിമാനാവശിഷ്ടമാണ് തീരത്ത് അടിഞ്ഞിരിക്കുന്നത്. ഇസ്രായേലിന്റെ വിമാനമാണെന്ന സംശയത്തിലാണ് അധികാരികള്‍. പരിശോധനയ്ക്കായി അര്‍ത്തുങ്കല്‍ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഈ വസ്തു വലയില്‍ ഉടക്കിയപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കരയില്‍ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം. ചേര്‍ത്തല ഡിവൈഎസ്പി എം രമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊച്ചി നേവിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും പരിശോധന തുടരുകയാണ്. എന്നാല്‍ കൃത്യമായ നിഗമനത്തിലെത്താന്‍ അധികൃതര്‍ക്കായിട്ടില്ല.