ന്യൂഡല്‍ഹി: ചൈനയെ ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യ നാല് ചാരവിമാനങ്ങള്‍ കൂടി വാങ്ങുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ പുതിയ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍.ബോയിങ് കമ്പനിയില്‍ നിന്ന് പി81 വിമാനങ്ങള്‍ വാങ്ങാനാണ് തീരുമാനം. നിലവില്‍ ഇത്തരം എട്ട് ചാരവിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അന്തര്‍വാഹിനികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പിടുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ ലഭ്യമാകുമെന്നും പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാനത്തിന് ഒരു ബില്ല്യണ്‍ ഡോളറോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം വിമാനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ബോയിങ് കമ്പനി വക്താവ് അമൃത ദിന്‍ഡ്‌സ തയ്യാറായിട്ടില്ല.