ഹൈദരാബാദ്: തെലുങ്കിലും നയന്‍സിന്റെ കാലമാണ്. ബാബു ബംഗാരം എന്ന ചിത്രത്തിലാണ് വെങ്കിടേഷും നയന്‍താരയും ഒന്നിക്കുന്നത്. മാരുതിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ റൊമാന്റിക് കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ജിബ്രാനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ അനാമിക എന്ന ചിത്രത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. മുന്‍പ് നയന്‍താരയും വെങ്കിടേഷും ഒന്നിച്ച തുളസി എന്ന ചിത്രം ടോളിവുഡിലെ എക്കാലത്തെയും മികച്ച ഹിറ്റായിരുന്നു.