മാധ്യമപ്രവര്‍ത്തകനെ കാണാതായി; മംഗളം പത്രത്തിന്റെ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രെയിനി ഇഎം രാഗേഷിനെയാണ് കാണാതായത്

കോഴിക്കോട്: മംഗളം പത്രത്തിന്റെ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രെയിനി ഇ.എം. രാഗേഷിനെ (30) കാണാതായി. കഴിഞ്ഞ ശനിയാഴ്ച മുതല്‍് രാഗേഷിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. പേരാമ്പ്ര കോട്ടൂര്‍ എടച്ചേരി മുന്നൂറ്റിമംഗലത്ത് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും വിജയലക്ഷ്മിയുടെയും മകനാണ്. വിവരംലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലോ (ഫോണ്‍: 04952610242, 9497935022), മംഗളം കല്ലായ് യൂണിറ്റ് ഓഫീസിലോ (0495 2320063) അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.