തൃശ്ശൂരില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; മരിച്ചത് അഴീക്കോട് സ്വദേശികള്‍; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി

തൃശ്ശൂര്‍: മത്സ്യബന്ധനത്തിന് പോയവരുടെ വള്ളം അപകടത്തില്‍പ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോടാണ് അപകടം നടന്നത്. അഴീക്കോട് സ്വദേശികളായ ജലീല്‍, കുട്ടന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്. വള്ളത്തില്‍ മൊത്തം 5 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും അഴീക്കോട് സ്വദേശികളാണ്. നാട്ടുകാരും രക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

© 2024 Live Kerala News. All Rights Reserved.