കാബൂളില്‍ പ്രകടനത്തിനിടെ ഇരട്ട സ്‌ഫോടനത്തില്‍ മരണം 80 ആയി; 207 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

കാബൂള്‍:അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരണം 80 ആയി. കാബൂളിലെ ദഹ് മസാംഗ് സ്‌ക്വയറില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിനിടെയാണ് സ്‌ഫോടനം നടന്നത്. 207 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ഐഎസ് അനുകൂല വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്ന അമാഖ് വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിശദീകരണം ഉണ്ടായിരിക്കുന്നത്.

ജനവാസ പ്രദേശത്തൂടെ സര്‍ക്കാര്‍ വൈദ്യുതിലൈന്‍ വലിക്കുന്നതിനെതിരെ കാബൂളിലെ ദഹ് മസാംഗ് സ്‌ക്വയറില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനം സംഘടിപ്പിച്ചിരുന്നു. തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നും കാബൂളിലേക്ക് സര്‍ക്കാര്‍ 500കെവി വൈദ്യുതി ലൈന്‍ വലിക്കുന്നതിനെതിരെ ഷിയഹസാറ വിഭാഗമാണ് മാര്‍ച്ച് നടത്തിയത്. തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നും കാബൂളിലേക്ക് വൈദ്യുതിലൈന്‍ വലിക്കുന്നതിനെതിരെ ഷിയ വിഭാഗക്കാര്‍ നടത്തിയ പ്രകടനം. ഈ പ്രകടനത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.
തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നും കാബൂളിലേക്ക് വൈദ്യുതിലൈന്‍ വലിക്കുന്നതിനെതിരെ ഷിയ വിഭാഗക്കാര്‍ നടത്തിയ പ്രകടനം. ഈ പ്രകടനത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.

© 2024 Live Kerala News. All Rights Reserved.