ടിപി ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടിപി ദാസനെ നിയമിച്ചു. മുന്‍ അത്‌ലറ്റ് മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്. കെസി ലേഖ, ജോര്‍ജ് തോമസ്, എം ആര്‍ രജ്ജിത്, ഐടി മനോജ്, ഒകെ വിനേഷ്്, ഡി വിജയ കുമാര്‍, എസ് രാജീവ് എന്നിവര്‍ മറ്റംഗങ്ങള്‍. അഞ്ചു ബോബിജോര്‍ജ് രാജിവച്ചെതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്തും ദാസന്‍ ഈ ചുമതല വഹിച്ചിരുന്നു. ഇക്കാലത്തെ സ്‌പോര്‍ട് ലോട്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദാസനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞമാസം 22 നാണ് അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളായിരുന്നു രാജിക്ക് പിന്നില്‍. അഞ്ജു അഴിമതിക്കാരിയാണെന്ന കായികമന്ത്രി ഇ പി ജയരാജന്റെ പ്രസ്താവനയാണ് വിവദങ്ങളിലേക്കും തുടര്‍ന്ന് അഞ്ജുവിന്റെ രാജിയിലേക്കും നയിച്ചത്.

© 2024 Live Kerala News. All Rights Reserved.