മഹാരാഷ്ട്രയില്‍ ഐഎസ് ബന്ധമുളള ഒരാള്‍ അറസ്റ്റില്‍; കേരള പൊലീസും മഹാരാഷ്ട്ര എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്; കേരളവുമായി റിസ്‌വാന്‍ ഖാന്‍ അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്

മുംബൈ: മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന സൂചനയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒരാള്‍ കൂടി പിടിയില്‍. താനെയില്‍ വെച്ച് കേരള പൊലീസും മഹാരാഷ്ട്ര എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റിസ്‌വാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ക്കായി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

സാക്കിര്‍ നായികിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധ്യാപകനും പിആര്‍ഒയുമായ ആര്‍ഷിദ് ഖുറേഷിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഐഎസുമായി ബന്ധമുള്ളയാളുകളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാണാതായ മെറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഖുറേഷിയുടെ അറസ്റ്റ്.

© 2024 Live Kerala News. All Rights Reserved.