ഡൊണാള്‍ഡ് ട്രംപിനെതിരെ 130 സ്ത്രീകള്‍ പൊതുസ്ഥലത്ത് തുണിയുരിഞ്ഞ് പ്രതിഷേധിച്ചു; നഗ്നരായുള്ള സ്ത്രീകളുടെ ചിത്രം വൈറലാകുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ 130 സ്ത്രീകളാണ് പൊതുസ്ഥലത്ത് നഗ്നരായി പ്രതിഷേധിച്ചത്. എവരിതിംഗ് ഷീ സെയ്‌സ് മീന്‍സ് എവരിതിംഗ്’ എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നൂറു സ്ത്രീകള്‍ കണ്ണാടിയുമായി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് നോക്കി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. കലയെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ട്രംപിനെതിരെ പ്രതിഷേധിക്കാന്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ട്യുണിക്ക് വിളിച്ചു കൂട്ടിയ സമ്മേളനത്തിലാണ് 130 സ്ത്രീകള്‍ നഗ്‌നരായി കണ്ണാടിയും പിടിച്ചു കൊണ്ട് എത്തിയത്. ട്രംപിനെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന റിപബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതിന്റെ തലേ ദിവസമാണ് ഇത്തരമൊരു വിചിത്രമായ പ്രതിഷേധം. നഗ്‌നരായി എത്തിയ സ്ത്രീകളുടെ ചിത്രം നവംബര്‍ 8നു നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് ട്യൂണിക്ക് പറയുന്നു. ഇതില്‍ എല്ലാ രൂപത്തിലും, നിറത്തിലും, വണ്ണത്തിലുമുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ‘പുരോഗമനവാദികളായ സ്ത്രീകളുടെ അറിവും വിവേകവും, പ്രകൃതി എന്ന ആശയവുമാണ്’ കണ്ണാടിയിലൂടെ പ്രതിഫലിക്കുന്നതെന്നാണ് ട്യൂണിക്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. സംഭവം യുഎസ്സില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.