എസ്ഡിപിഐ ആളെക്കൊല്ലുന്ന സംഘടനയാണെന്ന് മുഖ്യമന്ത്രി; എസ്ഡിപിഐയും ആര്‍എസ്എസ്സും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍; ഐഎസിലേക്ക് റിക്രൂട്ട് മെന്റ് നടത്തുന്നത് എസ്ഡിപിഐയാണെന്ന് മുസ്ലിംലീഗ്

തിരുവനന്തപുരം: എസ്ഡിപിഐയ്‌ക്കെതിരെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്ത്. എസ്ഡിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നിയമസഭയിലുയര്‍ന്നത്. കൊല നടത്താന്‍ പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്ഡിപിഐ. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാമെന്നാണ് പരിശീലനം നല്‍കുന്നത്. എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ്സും എസ്ഡിപിഐയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഡിപിഐയോട് മൃദുസമീപനം എല്‍ഡിഎഫിനാണെന്നും ചെന്നിത്തല ആരോപിച്ചു. എസ്ഡിപിഐയുടെ പ്രവര്‍ത്തനം രാജ്യത്തിന് അപകടമാണെന്ന് പാറയ്ക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസ്) ആളെ കൂട്ടുന്ന ഭീകരസംഘടനയാണ് എസ്ഡിപിഐ. പൊലീസും എസ്ഡിപിഐയും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും ലീഗ് അംഗം ആരോപിച്ചു. കുറ്റ്യാടിയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണ്. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.