തുര്‍ക്കിയില്‍ വധശിക്ഷ പുനഃസ്ഥാപിക്കാന്‍ നീക്കം; പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് തയീപ് എര്‍ദോഗന്‍

അങ്കറ: തുര്‍ക്കിയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനു പിന്നാലെ രാജ്യത്ത് വധശിക്ഷ പുനഃസ്ഥാപിക്കാന്‍ നീക്കം. വധശിക്ഷ പുനഃസ്ഥാപിക്കണമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ അഭിപ്രായപ്പെട്ടു. ‘ജനാധിപത്യത്തില്‍ തീരുമാനങ്ങള്‍ ജനങ്ങള്‍ പറയുന്നത് അനുസരിച്ചാണ്. എനിക്ക് തോന്നുന്നത് ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും എര്‍ദോഗര്‍ പറഞ്ഞു.

കാര്യങ്ങള്‍ അധികം വൈകിപ്പിക്കാന്‍ സാധിക്കില്ല. സൈനിക അട്ടിമറിക്ക് ശ്രമിച്ചവര്‍ അതിനുള്ള വില നല്‍കേണ്ടി വരുമെന്നും പ്രസിഡന്റ് പറഞ്ഞു. വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആയിരക്കണക്കിന് ആളുകളാണ് ആവശ്യപ്പെടുന്നത്. 2004ലാണ് തുര്‍ക്കിയില്‍ വധശിക്ഷ നിര്‍ത്തലാക്കിയത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സൈന്യത്തിലെ ഒരു വിഭാഗം പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്.

© 2024 Live Kerala News. All Rights Reserved.