അരുണാചല്‍പ്രദേശില്‍ നബാം തൂക്കി മന്ത്രിസഭാ ഇന്ന് വിശ്വാസ വോട്ട് തേടും; 60 അംഗ സഭയില്‍ കോണ്‍ഗ്രസിന് 15എംഎല്‍എമാര്‍; വിമതരുടെ പിന്തുണ തിരിച്ചുപിടിച്ചതായി സൂചന

ഇറ്റാനഗര്‍: സുപ്രീംകോടതി ഉത്തരവിലൂടെ ഭരണം തിരിച്ചു കിട്ടിയ അരുണാചല്‍പ്രദേശില്‍ നബാം തൂക്കി മന്ത്രിസഭാ ഇന്ന് വിശ്വാസ വോട്ട് തേടും. അറുപത് അംഗ അരുണാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 എംഎല്‍എമാര്‍ നിലവില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം പാര്‍ട്ടി വിട്ട വിമതരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ നബാം തൂക്കി മന്ത്രിസഭക്ക് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാകു. നിലവിലെ സാഹചര്യത്തില്‍ വിമതരുടെ പിന്തുണ തൂക്കിക്ക് ലഭിക്കാന്‍ ഇടയില്ല. അരുണാചല്‍ നിയമസഭയില്‍ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ആണെന്ന് ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രി ആയ കാലിഖാ പുള്‍ അവകാശപ്പെട്ടു.

ഇതിനിടെ തിടുക്കത്തില്‍ നിയമസഭാ വിളിച്ചു ചേര്‍ത്തു വിശ്വാസ വോട്ട് തേടണം എന്ന ഗവര്‍ണറുടെ നിര്‍ദേശം ഭരണഘടനാ വിരുദ്ധം ആണെന്ന് സ്പീക്കര്‍ നബാം റേബ്യ ചൂണ്ടിക്കാട്ടി.വിശ്വാസവോട്ട് തേടാന്‍ പത്ത് ദിവസത്തെ സമയം അനുവദിക്കണമെന്നായിരുന്നു നബാം തുക്കി ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചില്ല. ബുധനാഴ്ചയാണ് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ അരുണാചല്‍ പ്രദേശിലെ നബാം തുക്കി സര്‍ക്കാരിനെ പുനരവരോധിച്ചത്. അന്നുതന്നെ ദില്ലിയിലെ അരുണാചല്‍ ഹൗസില്‍വെച്ച് നബാം തുക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

© 2024 Live Kerala News. All Rights Reserved.