ഖുര്‍ ആന്‍ വചനം പാലിച്ച് ജീവിക്കുന്ന ദമ്മജ് സലഫികള്‍ കേരളത്തില്‍ സജീവം; കടുത്ത യാഥാസ്ഥിതികരായ ഇവര്‍ ആടുമേച്ചും ഈന്തപ്പഴം വിറ്റുമാണ് ജീവിക്കുന്നത്

കോഴിക്കോട്: ഖുര്‍ ആന്‍ വചനം പാലിച്ച് പ്രവാചകന്റെ ജീവിതം മാതൃകയാക്കി കഴിയുന്ന ദമ്മജ് സലഫികള്‍ സംസ്ഥാനത്ത് സജീവമാണ്. കടുത്ത യാഥാസ്ഥിതികരായ ഇവര്‍ ആടുമേച്ചും ഇന്തപ്പഴം വിറ്റുമാണ് ഉപജീവനം തേടുന്നത്. ആഡംബര ജീവിതരീതികളെ ഉപേക്ഷിച്ച് മതജീവിതത്തിലധിഷ്ഠിതമാണിവരുടെ ഭാവി.യെമന്‍-സൗദി അതിര്‍ത്തി ഗ്രാമമായ ദമ്മാജിലെ മതപുരോഹിതന്‍ ശൈഖ് മുക്ബില്‍ വാബിയുടെ പ്രബോധനങ്ങള്‍ പിന്തുടരുന്നവരാണ് ഇവര്‍. ഖുറാന്‍വചനങ്ങള്‍ അതേപടി പാലിച്ച് പ്രവാചകന്റെ വഴി തന്നെ ജീവിതമാര്‍ഗ്ഗമായി തെരഞ്ഞെടുത്ത യഥാര്‍ത്ഥ ഇസ്ലാമികള്‍ എന്നാണ് അവകാശപ്പെടുന്നത്. മറ്റു ജോലികള്‍ ചെയ്ത് സമ്പന്നതയിലും സുഖലോലുപതയിലും മുഴുകിയുള്ള ജീവിതം യഥാര്‍ത്ഥ വിശ്വാസി ജീവിതത്തിന് തടസ്സം നില്‍ക്കുന്നെന്നും വിശ്വസിക്കുന്നു.
ഏകദേശം ഒന്നര ദശകമായി കേരളത്തില്‍ സജീവിമായിരിക്കുന്ന ഇവര്‍ സമൂഹമായി ഇടപഴകുന്ന പൊതുജീവിതത്തില്‍ നിന്നും ലൗകീക ജീവിതത്തിലെ ആഡംബരങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും താല്‍പ്പര്യപ്പെടുന്നു. യെമനിലും ശ്രീലങ്കയിലും അഫ്ഗാനിലുമെല്ലാം ഇതുമായി ബന്ധപ്പെട്ട മതപാഠങ്ങള്‍ നല്‍കപ്പെടുന്നുണ്ടെന്നാണ് വിവരം.
അതേസമയം കേരളത്തില്‍ നിന്ന് പോയവര്‍ ദമ്മജ് സലഫി ജീവിതം നയിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തവുമല്ല.

© 2024 Live Kerala News. All Rights Reserved.