ഫ്രാന്‍സ് ഇസ്ലാമിക് ഭീകരാക്രമണത്തിന്റെ ഭീഷണിയിലാണ്; രാജ്യം ഒറ്റക്കെട്ടായി ഇത്തരത്തിലുള്ള ആക്രമണത്തെ ചെറുക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ്

പാരീസ്: ഫ്രാന്‍സ് ഇസ്‌ലാമിക് ഭീകരാക്രമണത്തിന്റെ ഭീഷണിയിലാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ്. രാജ്യം ഒറ്റക്കെട്ടായി ഇത്തരത്തിലുള്ള ആക്രമണത്തെ ചെറുക്കണമെന്നും ഒലാന്ദ് പറഞ്ഞു. നീസില്‍ ഭീകരാക്രമണത്തിനു സമാനമായ ആക്രമണമാണ് നടന്നത്.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തെക്കന്‍ ഫ്രഞ്ച് നഗരമായ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ ഭീകരന്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി എണ്‍പതോളം പേരെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അമ്പതോളം പേരില്‍ 18 പേരുടെ നിലഗുരുതരമാണ്. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

© 2024 Live Kerala News. All Rights Reserved.