ദക്ഷിണ സുഡാനില്‍ ആഭ്യന്തരകലാപത്തില്‍ കുടുങ്ങിയ മലയാളികളടങ്ങുന്ന ആദ്യസംഘം തിരുവനന്തപുരത്തെത്തി; 155 പേരില്‍ 45 മലയാളികള്‍

തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെട്ട ആദ്യസംഘം തിരുവനന്തപുരത്തെത്തി.155 പേരെ കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചു. സംഘത്തില്‍ 45 മലയാളികളുണ്ട്. പുലര്‍ച്ചെ നാലു മണിയോടെ വ്യോമസേനയുടെ സി 17 വിമാനമാണ് തിരുവനന്തപുരത്തിറങ്ങിയത്. മറ്റൊരു വിമാനം കൂടി ഇന്ന് സുഡാനില്‍ നിന്നും എത്തുന്നുണ്ട്. അത് ഡല്‍ഹിയിലാണ് ഇറങ്ങുക. അറുനൂറോളം ഇന്ത്യാക്കാര്‍ രണ്ടാമത്തെ വിമാനത്തിലുണ്ട്. ദക്ഷിണേന്ത്യക്കാര്‍ കൂടുതലുണ്ടായിരുന്നതിനാലാണ് ആദ്യ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. ഉത്തരേന്ത്യക്കാരെ ഡല്‍ഹിയില്‍ ഇറക്കുന്നതിനായി വിമാനം യാത്ര തിരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടര്‍ ബിജു പ്രഭാകറും ഉള്‍പ്പെടെയുള്ള ഉന്നതരുടെ സംഘമാണ് കേരളത്തിലെത്തിയ ആദ്യ സംഘത്തെ സ്വീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.