ഐഎസ് കമാന്‍ഡര്‍ അബു ഒമര്‍ അല്‍ ശിഷാനി കൊല്ലപ്പെട്ടു; ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ അടുത്ത സൈനിക ഉപദേഷ്ടാവാണ്

ബഗ്ദാദ്: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കമാന്‍ഡര്‍ അബു ഒമര്‍ അല്‍ ശിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഷിര്‍ക്കത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബു ഒമര്‍ കൊല്ലപ്പെട്ടത്. മരണവിവരം ഐഎസ് വാര്‍ത്താ ഏജന്‍സിയാണ് പുറത്ത് വിട്ടത്. മാര്‍ച്ചില്‍ നടന്ന യുഎസ് വ്യോമാക്രമണത്തില്‍ ശിഷാനി കൊല്ലപ്പെട്ടതായി നേരത്തെ പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഐഎസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ‘ഒമര്‍ ദ് ചേചന്‍’ എന്നും അറിയപ്പെടുന്ന ഇയാള്‍ ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ അടുത്ത സൈനിക ഉപദേഷ്ടാവായാണ് അറിയപ്പെടുന്നത്. 50 ലക്ഷം ഡോളറാണ് ശിഷാനിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്.

© 2024 Live Kerala News. All Rights Reserved.