ആ റോബോര്‍ട്ടുകള്‍ വിവാഹിതരായി.. ഹണിമൂണ്‍..?

ഇക്കഴിഞ്ഞ ആഴ്ച വിവാഹ വാര്‍ത്തകളുടെ കാലമായിരുന്നു. ആദ്യം അമേരിക്കയില്‍ നിന്ന്. സുപ്രീംകോടതി സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയത്. രണ്ടാമത്തേത് ജപ്പാനില്‍ സനിന്നും റോബോര്‍ട്ടുകളുടെ വിവാഹം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ലോകത്തിലെ ആദ്യത്തെ റോബോര്‍ട്ട് വിവാഹം നടന്നത്. നൂറില്‍ പരം ആളുകള്‍ പങ്കെടുത്ത, ഫ്രോയിസ്, യുകിരന്‍ എന്നീ റേബോര്‍ട്ടുകളാണ് വിവാഹിതരായത്. പൂര്‍ണ്ണമായും സാധാരണ വിവാഹത്തെ അനുസ്മരിപ്പിക്കുന്നതായിരുന്ന ചടങ്ങുകള്‍.. കേക്ക് മുറിക്കലിന് ശേഷം റോബോര്‍ട്ടുകള്‍ സ്‌നേഹചുമ്പനങ്ങള്‍ നല്‍കി. ചരത്രത്തിലിടം പിടിച്ച വിവാഹത്തിന് 81 ഡോളറിന്റെ ടിക്കറ്റെടുത്താണ് ആളുകളെത്തിയത്. പ്രസിദ്ധ റോബോര്‍ട്ട് നിര്‍മ്മാതാക്കളായ മേവ ഡെങ്കി കമ്പനിയാണ് വരന്‍ ഫ്രോയിസിനെ തയ്യാറാക്കിയത്. പ്രശസ്ത ജാപ്പനീസ് പോപ്പ് ഗായിക യുകി കഷിവാഗിയുടെ രൂപ സാദൃശ്യത്തോടെ തയ്യാറാക്കിയത് മറ്റൊരു പ്രസിദ്ധ കമ്പനിയായ തകയൂകി ടോഡോയാണ്. കൊപ്പി റൈറ്റ് കാരണങ്ങളാല്‍ ഈ റോബോര്‍ട്ടിനെ റോബിന്‍ എന്ന പേരിലാണ് വിളിച്ചത്.മനുഷ്യന്റെ അദേ സ്വഭാവങ്ഹളോട് കൂടിയ റോബോര്‍ട്ടുകളാണ് ഇവര്‍. മനുഷ്യ സഹജമായ എല്ലാ വികരങ്ങളും റോബോര്‍ട്ടുകള്‍ക്കും ഉണ്ടെന്നാണ് വിവരം. എന്നാല്‍ നവവധൂവരന്‍മാരുടെ ഹണിമൂണ്‍ പദ്ധതികളെക്കുറിച്ച് നിര്‍മ്മാതാക്കള്‍ ഇതുവരേയും അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

1 2 5 6 7 8 10 333

watch video

 

PHOTO COURTESY : mailonline

© 2024 Live Kerala News. All Rights Reserved.