ഡാലസിലെ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്ക് നേരെയുണ്ടായ വെടിവെയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു; ഒളിപ്പോരാളികളായ രണ്ടുപേരാണ് വെടിവയ്പ്പു നടത്തിയത്

ടെക്‌സാസ്: ഡാലസിലെ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്ക് നേരെ ഒളിപ്പോരാളികള്‍ നടത്തിയ വെടിവെയ്പില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. വെടിവെയ്പില്‍ പത്തു പൊലീസുകാര്‍ക്ക് വെടിയേറ്റു. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മിനിസോട്ടയിലും ലൂസിയാനയിലുമുണ്ടായ പൊലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. ഒളിപ്പോരാളികളായ രണ്ടുപേരാണ് വെടിവയ്പ്പു നടത്തിയതെന്ന് പൊലീസ് മേധാവി പറഞ്ഞു. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

© 2024 Live Kerala News. All Rights Reserved.