ഈദ് നമസ്‌കാരത്തിനിടെ ബംഗ്ലാദേശിലെ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി; കിഷോര്‍ഗഞ്ചില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ പ്രാര്‍ഥനയ്‌ക്കെത്തിയ മൈതാനത്താണ് സ്‌ഫോടനം

ധാക്ക: വടക്കന്‍ ബംഗ്ലാദേശില്‍ ഈദ് പ്രാര്‍ത്ഥനയ്ക്കിടെയിലുണ്ടായ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലുമായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് മരണം. കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. ബംഗ്ലാദേശില്‍ ഏറ്റവും വലിയ ഈദ് നമസ്‌കാരം നടക്കുന്ന കിഷോര്‍ ഗഞ്ചിലെ ഷോലാകിയ മൈതാന കവാടത്തിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നാടന്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചെതെന്നാണ് സൂചന. സ്ഫോടനത്തില്‍ 12 ഓളം പൊലീസുകാര്‍ക്ക് പരുക്കേറ്റു. ജഹുറുള്‍ ഹഖ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഈദ് പ്രാര്‍ത്ഥനയ്ക്കിടെ ജനങ്ങളെ നിയന്ത്രിക്കുന്ന പൊലീസുകാരെ ലക്ഷ്യം വെച്ചാണ് സ്ഫോടനമെന്ന് വാര്‍ത്താ വിതരണ മന്ത്രി ഹസനുള്‍ ഹഖ് പറഞ്ഞു. ഒരാഴ്ചയ്ക്ക് മുമ്പ് ഭീകരാക്രമണം നടന്നതിനു പിന്നാലെയാണ് സ്ഫോടനം. 22 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.