ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതില്‍ തെറ്റില്ല; രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഗുണം ചെയ്യും; നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ

കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നും രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഗുണം ചെയ്യുമെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തി. ഏകീകൃത സിവില്‍കോഡിനെ സ്വാഗതം ചെയ്യുന്നതായും ആലഞ്ചേരി വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തില്‍ ഉണ്ടാക്കണം. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമ്പോള്‍ ആചാരപരമായ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ നേരത്തെ മുസ്ലീംലീഗ് രംഗത്ത് വന്നിരുന്നു. മുസ്‌ലിം വ്യക്തി നിയമത്തിനും ശരിയത്തിനും എതിരാണ് ഏകീകൃത സിവില്‍ കോഡെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞത്. മുസ്ലിം സംഘടകളുടെ സഹായത്തോടെ ഇതിനെ എതിര്‍ക്കുമെന്നും മുഹമദ് ബഷീര്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.