ഇടുക്കിയില്‍ മരം കടപുഴകി വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു; കുഞ്ചിത്തണ്ണിയില്‍ കനത്ത കാറ്റിലാണ് മരം വീണത്

ഇടുക്കി: ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം കടപുഴകി വീണാണ് മൂന്ന് തോട്ടം തൊഴിലാളികള്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുഞ്ചിത്തടി നെല്ലിക്കാട് ജോണ്‍സണ്‍ എസ്‌റ്റേറ്റ് തൊഴിലാളികളായ പുഷ്പ, പാണ്ടിയമ്മ,മേഴ്‌സി എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റ് വീശിയതോടെയാണ് മരം കടപുഴകി വീണത്.

© 2024 Live Kerala News. All Rights Reserved.