ഹൈദരാബാദില്‍ അറസ്റ്റിലായ ഐഎസ് ഭീകരര്‍ ക്ഷേത്രത്തില്‍ ബീഫ് വെച്ച് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടു; ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ ബീഫ് വയ്ക്കാനായിരുന്നു പദ്ധതി

ഹൈദരാബാദ്: ഹൈദരാബാദില്‍ അറസ്റ്റിലായ ഐഎസ് അനുഭാവികള്‍ റമദാന്‍ മാസത്തില്‍ ക്ഷേത്രത്തില്‍ ബീഫ് വെച്ച് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. ചാര്‍മിനാറിനു സമീപമുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ ബീഫ് വയ്ക്കാനായിരുന്നു ഇവരുടെ പദ്ധതി.

ഇന്നലെ ഹൈദരാബാദിലെ മൊഗാല്‍പുര മേഖലയില്‍ നിന്നാണ് സിറിയയിലെ ഐഎസ് കേന്ദ്രങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന 11 യുവാക്കളെ എന്‍ഐഎയും പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരെല്ലാം ഐഎസിന്റെ ഇന്ത്യയിലെ റിക്രൂട്ടര്‍ ഷാഫി അര്‍മറുമായി ബന്ധം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ നാല് അഞ്ച് മാസമായി ഷാഫി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് ബീഫിന്റെ ഭാഗങ്ങള്‍ കൊണ്ടുവരുന്ന വിവരം എന്‍ഐഎയ്ക്കു ലഭിച്ചത്. അടുത്ത ഒന്ന് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമണം നടത്താനായിരുന്നു ഐഎസിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.