ഹെല്‍മറ്റില്ലാതെ പെട്രോള്‍ ലഭിക്കില്ല; പെട്രോള്‍ ബങ്കുകള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം; ഓഗസ്റ്റ് മുതല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ആദ്യഘട്ടം പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: ഇരുചക്ര വാഹനയാത്രികരെ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ കര്‍ശന നടപടിയുമായി ട്രാന്‍സ് പോര്‍ട്ട് വകുപ്പ്. ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മിഷണര്‍ നിര്‍ദേശം പെട്രോള്‍ ബങ്കുടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും നല്‍കും. പദ്ധതി വിജയിച്ചാല്‍ കേരളമൊട്ടുക്ക് ഇതു നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.