കുടല്‍ കരണ്ടുതിന്നുന്ന ബാക്ടീരിയ വളരുന്നു; കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ: സംസ്ഥാനത്ത് കുടല്‍ കരണ്ടുതിന്നുന്ന ബാക്ടീരിയയുടെ സാന്നിധ്യം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്. ഷിഗല്ല എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളാണ് കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം സംസ്ഥാനത്ത് പടരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗബാധയെ തുടര്‍ന്ന് മൂന്ന്‌പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്കം മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുക. ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.