നെരുപ്പ് ഡാ ഗാനം കാണു.. കബാലിയുടെ ടീസര്‍ ഇതാ; വീഡിയോ നോക്കുക

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനാവുന്ന കബാലിയിലെ നെരുപ്പ് ഡാ.. ഗാനത്തിന്റെ ടീസര്‍ ഇറങ്ങി. മണിക്കൂറുകള്‍ക്കൊണ്ടുതന്നെ രണ്ട് കോടിയോളം ആളുകളാണ് യുട്യൂബിലൂടെ ഇത് കണ്ടത്. ചിത്രത്തിന്റെ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്ന ഗാനം പുറത്തിറങ്ങും മുന്‍പ് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അധോലോക നായകന്മാരുടെ കഥ പറയുന്ന ചിത്രം പാ രജ്ഞിത്ത് ആണ് സംവിധാനം ചെയ്യുന്നത്. രാധിക ആപ്തേയാണ് ചിത്രത്തിലെ നായിക. ജൂലൈയില്‍ ചിത്രം റിലീസ് ചെയ്യും.

© 2022 Live Kerala News. All Rights Reserved.