അഞ്ജു ബോബി ജോര്‍ജ്ജിനെ ആര്‍ക്കാണ് അറിയാത്തത്; അവര്‍ ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയല്ലെ; മന്ത്രി ജയരാജനെതിരെ പത്രസമ്മേളനം നടത്തിയ കെ സുധാകരനും പറഞ്ഞത് മണ്ടത്തരം

കണ്ണൂര്‍: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ പിന്തുണച്ച മുന്‍ കായികമന്ത്രി കെ സുധാകരനും പറഞ്ഞത് ആനമണ്ടത്തരം. അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്, അഞ്ജുവിനെ മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജിന്റെ കുടുംബംതന്നെ കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. അഞ്ജുവിനെ അപമാനിച്ച ഇപി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരനും തെറ്റ് ആവര്‍ത്തിച്ചത്. കായിക രംഗവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ജയരാജനെന്ന് പരിഹസിച്ച കെ സുധാകരന് പക്ഷേ തൊട്ടുപിന്നാലെ അഞ്ജുവിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ചാണ് പുലിവാലുപിടിച്ചത്. ഇപി ജയരാജന് പിന്നാലെ കെ സുധാകരനും സോഷ്യല്‍മീഡിയയില്‍
ട്രോളര്‍മാരുടെ ആക്രമണത്തിന് തലവച്ച് കൊടുത്തത് വെറും നാക്കിന്റെ പിഴയല്ലെന്ന് വ്യക്തം.

© 2024 Live Kerala News. All Rights Reserved.