സ്ത്രീപീഡനത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധം; 420 അടിവസ്ത്രങ്ങള്‍ കടല്‍തീരത്ത് വിരിച്ചു

ബ്രസീല്‍: സ്ത്രീപീഡനത്തിനെതിരെ വളരെ വ്യത്യസ്തമായ പ്രതിഷേധമാണ് ബ്രസീലില്‍ കോപ്പകബാന തീരത്ത് നടത്തിയത്. 420 അടിവസ്ത്രങ്ങള്‍ കടല്‍തീരത്ത് വിരിച്ചാണ് പ്രതിഷേധ പ്രകടനം നടന്നത്. റിയോ ഡീ ജനീറോയില്‍ 33 പേരാല്‍ പീഡിപ്പിക്കപ്പെട്ട പതിനാറുകാരിക്കുവേണ്ടിയും സ്ത്രീ പീഡനത്തിനെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു വ്യത്യസ്തമായ ഈ പ്രതിഷേധ പ്രകടനം.ബ്രസീലില്‍ ഓരോ 72 മണിക്കൂറിലും 420 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇത് സൂചിപ്പിക്കുന്നതിനായാണ് 420 അടിവസ്ത്രങ്ങള്‍ കടല്‍തീരത്തിട്ടത്.

ചുവപ്പും വെളുപ്പും കളറുകളുള്ള അടിവസ്ത്രങ്ങളാണ് കടല്‍തീരത്ത് വിരിച്ചത്. ഞങ്ങള്‍ നിശബ്ദരാകില്ല എന്ന് എഴുതിയ പോസ്റ്ററുകളും കടല്‍തീരത്ത് സ്ഥാനം പിടിച്ചു. മേയ് 28 നാണ് പതിനാറുകാരിയായ പെണ്‍കുട്ടിയെ 33 പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് ബ്രസീലില്‍ നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.