ഇസ്രയേലിലെ ടെല്‍ അവീവിലുള്ള ഷോപ്പിങ് സെന്ററില്‍ വെടിവെയ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു; രണ്ട് പാലസ്തീന്‍ സ്വദേശികള്‍ പിടിയില്‍

ജറുസലേം: ഇസ്രയേലിലെ ടെല്‍ അവീവിലുള്ള ഷോപ്പിങ് സെന്ററില്‍ വെടിവെയ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു. 6 പേര്‍ക്ക് പരിക്കേറ്റു. ടെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയത്തിന് സമീപമുള്ള സരോന മാര്‍ക്കറ്റില്‍ രണ്ടിടങ്ങളിലായാണ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് പേരെ പിടികൂടി.
പാലസ്തീന്‍ സ്വദേശികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

© 2024 Live Kerala News. All Rights Reserved.