കയ്‌റോയില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പോയ വിമാനത്തിന് ബോംബ് ഭീഷണി; ഈജിപ്ത് എയര്‍ വിമാനം ഉസ്‌ബെക്കിസ്ഥാനിലിറക്കി

തഷ്‌കെന്റ്: കയ്‌റോയില്‍നിന്നും ബെയ്ജിങ്ങിലേക്ക് പോയ എയര്‍ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഉസ്‌ബെക്കിസ്ഥാനിലിറക്കി. വിമാനത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി നിലത്തിറക്കിയത്. 118 യാത്രക്കാരും 17 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്തില്‍ നടത്തിയ തിരച്ചിലില്‍ ബോംബ് കണ്ടെത്താനായില്ലെന്നും വ്യാജഭീഷണിയാണെന്നും വിമാനാധികൃതര്‍ അറിയിച്ചു. 66 പേരുമായി പോയ ഈജിപ്ത് വിമാനം എംഎസ് 804 മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണതിനുശേഷം ഈജിപ്ത് എയറിനു നേരെ ബോംബ് ഭീഷണി പതിവാണ്. ഭീഷണിയുടെ ഉറവിടം വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.