ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചു; ഐഎസ് ഭീകരര്‍ 19 യസീദി പെണ്‍കുട്ടികളെ ജീവനോടെ കത്തിച്ചു; ഇരുമ്പ് കൂടുകളിലടച്ചാണ് കത്തിച്ചത്

മൊസൂള്‍: ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 19 യസീദി പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ ജീവനോടെ കത്തിച്ചു കൊന്നു. ഇരുമ്പ് കൂടുകളിലടച്ചാണ് പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ കത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊസൂളില്‍ വലിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തിയാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കുമ്പോള്‍ നിരവധി പേര്‍ നോക്കിനിന്നുവെന്നും ആരും തടയാന്‍ ശ്രമിച്ചില്ലെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.

2014 ഓഗസ്റ്റിനുശേഷം 3000ല്‍ അധികം യെസീദി പെണ്‍കുട്ടികളെയാണ് ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളാക്കുന്നതിനായി തട്ടിക്കൊണ്ടുപോയത്. ഇതേതുടര്‍ന്ന് 40,000ല്‍ അധികം പേര്‍ ഇറാക്കിലെ എറബില്‍, ദുഹോക്ക് മേഖലയില്‍നിന്നു പലായനം ചെയ്തിരുന്നു. ഇപ്പോഴും 1800ഓളം സ്ത്രീകളെ ഐഎസിന്റെ അടിമകളാക്കിവെച്ചിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍.

© 2024 Live Kerala News. All Rights Reserved.