കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എന്ത് അവകാശമാണുള്ളത്; ഇത് സര്‍ക്കാറിന്റെ നയമല്ല; മുന്നാര്‍ കയ്യേറ്റ ലോബിക്ക് വേണ്ടി വീണ്ടും എസ് രാജേന്ദ്രന്‍ എംഎല്‍എ

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്ത്.കയ്യേറ്റ ലോബിക്ക് വേണ്ടി മുമ്പും രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയമല്ല. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉചിതമായ നയം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുക്കും മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരാണ് കൈയ്യേറ്റം ഒഴിപ്പിക്കാന്‍ അധികാരം നല്‍കിയതെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ മാത്രം എന്തിനു രംഗത്തു വന്നുവെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ നടക്കുന്ന നടപടി ക്രമങ്ങളെല്ലാം നിര്‍ത്തി വയ്ക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഒരാഴ്ച മുന്‍പ് ദേവികുളം താലൂക്കില്‍ അനധികൃതമായി നിര്‍മ്മിച്ചിക്കുന്ന കെട്ടിടങ്ങള്‍ക്കെല്ലാം ആര്‍ഡിഒ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. മൂന്നാര്‍ നഗരത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളില്‍ കെട്ടിടം നിര്‍മ്മിക്കരുതെന്നും ഉത്തരവിലുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.