ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് മൂന്ന് മരണം; മരിച്ചത് വടകര സ്വദേശികള്‍; അഞ്ച് പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. വടകര സ്വദേശികളാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് പെരുമ്പാടിക്ക് സമീപം അപകടം ഉണ്ടായത്.അപകടത്തില്‍ പരുക്കേറ്റ അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വടകരയില്‍ നിന്ന് കുടകിലേക്ക് വിനോദയാത്രക്ക് പോവുകയായിരുന്ന പത്തംഗസംഘത്തിന്റെ കാറിന് മുകളിലേക്ക് ചുക്കുമായി വന്ന ലോറി മറിയുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.