കേരള പൊലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനം;എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ ബീഫ് വിളമ്പിയത് അന്വേഷിക്കണമെന്ന് ഐജി

തൃശൂര്‍: കേരള പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധനം. തൃശൂര്‍ രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമിയിലാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ ബീഫ് വിളമ്പിയത് അന്വേഷിക്കണമെന്ന് ഐജി ആവശ്യപ്പെട്ടത്. കാന്റീനില്‍ ആരാണ് ബീഫ് എത്തിച്ചതെന്നും ബീഫ് എത്തിക്കാന്‍ നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും അന്വേഷിക്കാന്‍ ഐജി സുരേഷ് രാജ് പുരോഹിതാണ് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പൊലീസ് അക്കാദമിയിലെ ഭക്ഷണമെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും, പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും സിപിഎം നേതാവും ലോക്‌സഭാ എംപിയുമായ എംപി രാജേഷ് നേരത്തെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.