കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍;വെടിയേറ്റത് സ്വന്തം തോക്കില്‍ നിന്ന്

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിയും ഡിഫന്‍സ് സെക്യൂരിറ്റി ഗാര്‍ഡുമായ കെ. ശിവദാസനാണ് (53) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് വെടിയൊച്ച കേട്ടത്. കൈയിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണോ ആരെങ്കിലും ആക്രമിച്ചതാണോ എന്നു വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന നിലപാടിലാണ് അധികൃതര്‍.

© 2024 Live Kerala News. All Rights Reserved.