ഒ രാജഗോപാല്‍ എകെജി സെന്ററിലെത്തി പിണറായിക്ക് ആശംസകള്‍ നേര്‍ന്നു; നാട്ടില്‍ സമാധാനത്തിനായുള്ള ഐക്യത്തില്‍ കൂടെയുണ്ടാകുമെന്ന് തിരുവനന്തപുരത്തുകാരുടെ രാജേട്ടന്‍

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ ആദ്യ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ എകെജി സെന്ററിലെത്തി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളര്‍പ്പിച്ചു . സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വിജയകുമാര്‍ എന്നിവരുമായി സംസാരിച്ചശേഷമാണ് അദേഹം മടങ്ങിയത്. നാട്ടില്‍ സമാധാനത്തിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കാമെന്ന് ഒ. രാജഗോപാല്‍ പിണറായിയോട് പറഞ്ഞു. കൂടാതെ ആര് അക്രമം നടത്തിയാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരെ പിണറായി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒ രാജഗോപാല്‍ എകെജി സെന്ററില്‍ ആശംസയുമായി എത്തിയത്.

© 2024 Live Kerala News. All Rights Reserved.