കേരള മുഖ്യമന്ത്രിയെ നാളെ അറിയാം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമാകുമെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: കേരളത്തില്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം. നാളെ തിരുവനന്തപുരത്തു ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അറിയിച്ചു. യോഗങ്ങളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കും. 22ന് പൊളിറ്റ് ബ്യൂറോ യോഗം ചേരുമെങ്കിലും 23, 24 തീയതികളിലെ കേന്ദ്രകമ്മിറ്റിയോഗം മാറ്റിവച്ചു.

മുന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയുമാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ട ഇടതുമുന്നണിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതോടെ വിഭാഗീയത തിരിച്ചുവരുമെന്നും വിലയിരുത്തലുണ്ട്.

© 2024 Live Kerala News. All Rights Reserved.