കേരളം ഇടത്തോട്ട് ചാഞ്ഞു; ബിജെപി അക്കൗഡ് തുറന്നു; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കവേ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി സംസ്ഥാനത്ത് അധികാരത്തിലേക്ക് കടക്കുന്നു. വോട്ടെണ്ണല്‍ പകുതിയിലേറെ പിന്നിട്ടപ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ പല മന്ത്രിമാര്‍ക്കും കാലിടറുകയാണ്. സംസ്ഥാനത്ത് ആദ്യ താമര വിരിയിച്ച് നേമത്ത് ഒ രാജഗോപാലിന് വിജയം. ധര്‍മടത്ത് പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും വിജയിച്ചു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന് വിജയം. പാലായില്‍ വീണ്ടും കെഎം മാണി തന്നെ വിജയിച്ചു കേറി. ആറന്‍മുളയില് വീണ ജോര്‍ജ് വിജയിച്ചു. തൃപ്പുണിത്തുറയില് എം സ്വരാജ് മുന്നിട്ട് നില്ക്കുന്നു. തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളില്‍ യുഡിഎഫും അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. അഴീക്കോട് എന്‍വി നികേഷ് കുമാറിന് തോല്‍വി. 2254 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംവി നികേഷ്‌കുമാറിനെ കെഎം ഷാജി പരാജയപ്പെടുത്തിയത്.

യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന കോഴിക്കോട്ടെ തിരുവമ്പാടിയില്‍ എല്‍ഡിഎഫിന്റെ ജോര്‍ജ്ജ് എം തോമസ് 3008 വോട്ടുകള്‍ക്ക് അട്ടിമറി വിജയം സ്വന്തമാക്കി.

നെയ്യാറ്റിന്‍കരയില്‍ സിറ്റിംഗ് എംഎല്‍എ ആര്‍ ശെല്‍വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ അന്‍സലന്‍ 9,324 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ സിറ്റിംഗ് എംഎല്‍എ ബി സത്യന്‍ മുപ്പത്തയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് മണ്ഡലം നിലനിര്‍ത്തി. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ എം എ വാഹിദിനെ പരാജയപ്പെടുത്തി. ഭൂരിപക്ഷം 7,347.

മട്ടന്നൂരില്‍ ഇ പി ജയരാജന്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് എതിരാളിയെ തകര്‍ത്തത്. ആര്‍എസ്പിയുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കുന്നതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എ എ അസീസ് ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ഷിബു ബേബി ജോണ്, ഇബ്രാഹിം കുഞ്ഞ്, അബ്ദുറബ്ബ്, അനൂപ് ജേക്കബ് എന്നിവരടക്കം സംസ്ഥാനത്ത് ആറ് മന്ത്രിമാര്‍ പിന്നില്‍ . കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനാണ് ലീഡ് ചെയ്യുന്നത്. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ അയ്യായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍

പട്ടാമ്പിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ കൂറ്റന്‍ ജയത്തിലേക്ക്. കൊല്ലത്ത് നടന്‍ മുകേഷ് മുന്നില്‍. ചടയമംഗലത്ത് മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ എണ്ണായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മി പിന്നില്‍. സുല്‍ത്താന്‍ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ പത്തായിരത്തോളം വോട്ടുകള്‍ക്ക് മുന്നില്‍. കല്‍പ്പറ്റയില്‍ എംവി ശ്രേയംസ് കുമാര്‍ പിന്നില്‍. കോഴിക്കോട് നാല് മണ്ഡലങ്ങളില്‍ യുഡിഎഫും ഏഴ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. കുറ്റ്യാടിയില്‍ കെ കെ ലതിക രണ്ടായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍. പത്മജ വേണുഗോപാല്‍ നാലായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍. പിറവത്ത് മന്ത്രി അനൂപ് ജേക്കബ് മുന്നില്‍. വടകരയില് കെകെ രമ ചിത്രത്തിലേ ഇല്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ ലീഡ് ചെയ്യുന്നു.

സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പിന്നില്‍. പത്തനംതിട്ടയില്‍ നാലു സീറ്റിലും എല്‍ഡിഎഫ് മുന്നിലാണ്. പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിഡി സതീശന്‍ മൂന്നാം സ്ഥാനത്ത്. തിരൂരങ്ങാടിയില്‍ മന്ത്രി പി കെ അബ്ദുറബ്ബ് പിന്നില്‍. കോഴിക്കോട് സൗത്തില്‍ ഡോ. എംകെ മുനീര് വോട്ടിന് മുന്നില്‍. കൊണ്ടോട്ടിയില്‍ എല്‍ഡിഎഫ് മുന്നില്‍. കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം. കളമശേരിയില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പിന്നിലാക്കി എഎം യൂസഫ് ലീഡ് ചെയ്യുന്നു. ആര്‍എസ്പി യ്ക്ക് വന്‍ തിരിച്ചടി. മത്സരിച്ച എല്ലാ സീറ്റുകളിലും പിന്നിലാണ് ആര്‍എസ്പി. ചവറയില്‍ മന്ത്രി ഷിബുവും ഇരവിപുരത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസും ഏറെ പിന്നില്‍. പീരുമേട്ടില്‍ ഇ എസ് ബിജിമോള്‍ പിന്നില്‍. അരൂരില്‍ എല്‍ഡിഎഫിലെ എ എം ആരിഫാണ് മുന്നില്‍.

മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി മുന്നില്‍. മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍ ലീഡ് ചെയ്യുന്നു. തൃശൂരില്‍ വിഎസ് സുനില്‍ കുമാര്‍ മുന്നില്‍. ഉടുമ്പഞ്ചോലയില്‍ എല്‍ഡിഎഫിലെ എം എം മണി മുന്നില്‍.

© 2024 Live Kerala News. All Rights Reserved.