കണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് മാതൃഭൂമി ന്യൂസ്. 21സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ധര്‍മ്മടത്തെ അഞ്ചുബൂത്തുകളിലാണ് കള്ളവോട്ടുകള്‍ നടന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് ദിവസത്തില്‍ ഷൂട്ട് ചെയ്ത വീഡിയോയില്‍ നിന്നാണ് ഇത് വ്യക്തമാകുന്ന തെളിവുകള്‍ കിട്ടിയത്. ഒരാള്‍ ഒന്നിലധികം ബൂത്തുകളില്‍ ഒരേ വസ്ത്രങ്ങള്‍ ധരിച്ച് വോട്ടുചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 132,133, 124,122 എന്നിങ്ങനെയുളള ബൂത്തുകളിലാണ് കള്ളവോട്ടുകള്‍ നടന്നത്. വൈകിട്ട് 3.30നുശേഷമാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കള്ളവോട്ട് ചെയ്തുവെന്ന ആരോപണം സിപിഎം തള്ളി. പിണറായി വിജയന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനാണ് ഇത്തരം ആരോപണങ്ങളെന്ന് സിപിഎം വ്യക്തമാക്കി. കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ സഹിതം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കടപ്പാട് മാതൃഭൂമി