ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ മാര്‍ക്കറ്റില്‍ നിന്നും തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച നിലയില്‍; സംഭവം കണ്‍മുന്നില്‍ കണ്ടിട്ടും യുവാവിനെ രക്ഷിക്കാന്‍ ആരും വന്നില്ല

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പട്ടാപ്പകല്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ നിന്നും തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ മൃതദേഹം ഗാസിയാബാദിലെ ഹിന്ദന്‍ നദിയില്‍ കണ്ടെത്തുകയായിരുന്നു. ഭീം സിംഗ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോകുന്നത് ദൃക്‌സാക്ഷികളില്‍ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. സംഭവം കണ്‍മുന്നില്‍ കണ്ടിട്ടു ആരും യുവാവവിനെ രക്ഷിക്കാന്‍ മുന്നോട്ട് വന്നില്ല. രണ്ട് പേര്‍ ചേര്‍ന്ന് ഭീം സിംഗിനെ തോക്ക് ചൂണ്ടി വണ്ടിയില്‍ കയറ്റുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തട്ടിക്കൊണ്ടു പോകുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് വീഴ്ച്ച ആരോപിച്ച് ഭീം സിംഗിന്റെ സഹോദരന്‍ രംഗത്ത് വന്നു. അന്വേഷണസംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.