മഞ്ഞില്‍ മറഞ്ഞ സസ്‌പെന്‍സുമായി മ.ചു.ക

 

സസ്‌പെന്‍സുകളെ മറച്ചുവെയ്ക്കാന്‍ കഴിവുള്ള ഡിസംബറിലെ മഞ്ഞുകാല പശ്ചാത്തലത്തിലാണ് മ. ചു. ക അണിയിച്ചൊരുക്കുന്നത്.നവാഗതനായ ജയന്‍ വന്നേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജനനി അയ്യര്‍ സുപ്രധാന വേഷത്തിലെത്തുന്നു. തെന്നിന്ത്യന്‍ താരമായ ജനനി അയ്യര്‍ ത്രീ ഡോട്ട്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയത.് റിട്ടയേഡ് എസ്് പി അലക്‌സാണ്ടര്‍ കോഷിയെ ഇന്റര്‍വ്യൂ ചെയ്യാനാണ് നിവേദിത ഹരന്‍ മൂന്നാറിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തുന്നത്.എന്നാല്‍ എസ് പിയുടെ അഭാവത്തില്‍ അവിടെ താമസിക്കേണ്ടി വരുന്ന നിവേദിത അവിടെ വച്ച് മദ്രാസ് ഹൈക്കോടതിയിലെ പബ്ലിക് പ്രോസികൂട്ടറായ അഡ്വ:അറവഴകനെ വളരെ ചുരുങ്ങിയ സമയം കൊണ്ട് സുഹൃത്തുക്കളാവുന്ന് അവരിരുപരുടെയും ജീവിതത്തിലെ ആകാംഷ നിറഞ്ഞ 12 മണിക്കൂറുകളാണ് സംവിധായകന്‍ ചിത്രത്തിലുടെ പറയുന്നത്.
മലയാളത്തിലും തമിഴിലുമായാണ് ചിത്ം ഒരുക്കുന്നത്. നിവേദിത ഹരന്‍ എന്ന കഥാപാത്രത്തെയാണ് ജനനി അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തന്‍, തമിഴ് താരം പശുപതി എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇതൊരു സൈക്കോ ത്രില്ലര്‍ ആയിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. ‘മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് മ.ചു.ക. ബ്രസീലിയന്‍ ഭാഷയില്‍ അഗാധമായ വേദന എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഓരോ നിറങ്ങള്‍ക്കും പ്രത്യേക വികാരങ്ങളുണ്ട്. മഞ്ഞയ്ക്ക് പ്രണയം, ചുവപ്പിന് പ്രതികാരം, കറുപ്പിന് മരണം എന്നിങ്ങനെ’, സംവിധായകന്‍ വ്യക്തമാക്കി.
മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് കുളിര്‍മയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജീവ്, കെ പ്രജില്‍ എന്നിവരാണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യുസേഴ്‌സ്. ജോമോന്‍ തേമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിജയ ശങ്കര്‍ ആണ്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.