വിഎസ് വോട്ട് ചെയ്യുന്നത് എത്തി നോക്കിയിട്ടില്ലെന്ന് ജി.സുധാകരന്‍; ചട്ടം ലംഘിച്ചിട്ടില്ല; വീഴ്ച വരുത്തിയത് പൊലീസ്; കൂടെ നിന്നത് അദ്ദേഹത്തോടുള്ള ആത്മബന്ധം

ആലപ്പുഴ; പ്രതിപക്ഷ നേതാവ് വിഎസ്.അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് നോക്കിയെന്ന പരാതിയില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജി.സുധാകരന്‍. വീഴ്ച വരുത്തിയത് പൊലീസാണ്. വിഎസും ഭാര്യയും വോട്ട് ചെയ്തപ്പോള്‍ എത്തിനോക്കിയിട്ടില്ല. അനുവദിച്ചതിലും കൂടുതല്‍പേരെയാണ് പോളിങ് ബൂത്തിലേക്ക് കടത്തിവിട്ടത്. വിഎസുമായിട്ടുള്ളത് ആത്മബന്ധമെന്നും അദ്ദേഹം പ്രതികരിച്ചു.
വി.എസ്. അച്യുതാനന്ദന്‍ വോട്ടുചെയ്യുന്നതാര്‍ക്കാണെന്ന് ജി. സുധാകരന്‍ നോക്കിയെന്നാണ് പരാതി. വിഎസിന്റെ ഭാര്യ വസുമതി വോട്ടുചെയ്യുമ്പോള്‍ ബാലറ്റ് പേപ്പറില്‍ തന്റെ പേരു രണ്ടാമതാണെന്ന സൂചന നല്‍കിയെന്നും ആക്ഷേപമുയര്‍ന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി ഷേക്ക് പി.ഹാരിസിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് സുനില്‍ ജോര്‍ജിന്റെ പരാതിയില്‍ അന്വേഷണത്തിനു ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ ഉത്തരവിട്ടിട്ടുണ്ട്. വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയെന്നും സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള വ്യക്തിയുടെ അവകാശത്തില്‍ ഇടപെട്ടുവെന്നുമാണു പരാതി.

© 2024 Live Kerala News. All Rights Reserved.