ട്രയിന്‍ യാത്രക്കിടെ കാണാതായ വീട്ടമ്മയെ ബാലാത്സംഘം ചെയ്ത് റയില്‍ പാളത്തില്‍ത്തള്ളി; തൃശൂര്‍ സ്വദേശിനിയുടെ മൃതദേഹം ഉഡുപ്പിയില്‍ കണ്ടെത്തി; കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍

ഉഡുപ്പി: ട്രെയിന്‍ യാത്രയ്ക്കിടെ മൂന്നുദിവസം മുമ്പ് കാണാതായ മലയാളി വീട്ടമ്മയെ ബലാത്സംഘം ചെയ്തശേഷം കൊലപ്പെടുത്തി റയില്‍വേപാളത്തില്‍ തള്ളിയ നിലയില്‍. മൂന്നു ദിവസം മുമ്പ് മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിയെ കാണാതായത്. ഉഡുപ്പി റെയില്‍പാളത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ ചേലക്കര സ്വദശിനി അജിതയുടെ മൃതദേഹമാണ് ഉഡുപ്പിയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കള്‍ ഉഡുപ്പിയിലേക്ക് തിരിച്ചു. മുംബൈയില്‍ നിന്ന് നാട്ടിലേക്ക് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം യാത്ര ചെയ്യവെയാണ് വീട്ടമ്മ അജിതയെ കാണാതായത്. മംഗള എക്‌സ്പ്രസില്‍ നാട്ടിലേക്ക് വരികയായിരുന്നു. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ട്രെയിനില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വരെ അജിതയെ കണ്ടിരുന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ എഴുന്നേറ്റ് നോക്കിയപ്പോള്‍ കണ്ടില്ലെന്നാണ് ഭര്‍ത്താവ് മുരളീധരന്‍ പറയുന്നത്. ട്രെയിനില്‍ അടുത്തുള്ളവരോട് ചോദിച്ചിട്ടും ആരും കണ്ടിരുന്നില്ല. ധരിച്ചിരുന്ന ആഭരണങ്ങളല്ലാതെ അജിതയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് പോലും അവിടെ തന്നെ ഉണ്ടായിരുന്നു. വേനലവധി പ്രമാണിച്ച് നാട്ടിലേക്ക് വരുകയായിരുന്നു മൂവരും. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.

© 2024 Live Kerala News. All Rights Reserved.