34 പേരുടെ പിന്തുണ; ബിജെപിയുടെ കുതിരക്കച്ചവടത്തിന് തിരിച്ചടി; ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വിശ്വാസവോട്ട് നേടി അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: 34 പേരുടെ പിന്തുണയുടെ പിന്‍ബലത്തില്‍ വിശ്വാസവോട്ട് നേടിയ കോണ്‍ഗ്രസ് ഉത്തരാഖണ്ഡത്തില്‍ അധികാരത്തില്‍ തുടരും. കുതിരക്കച്ചവടത്തകിനുള്ള ബിജെപി നീക്കം കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിജയം ആവര്‍ത്തിച്ചത്. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് എംഎല്‍എ രേഖ ആര്യ കൂറുമാറി. ബിഎസ്പി നേതാവ് മായവാതി തങ്ങളുടെ വോട്ട് കോണ്‍ഗ്രസിനാണെന്നു വ്യക്തമാക്കി. ബജെപിയുമായി ചേരുമെന്നത് നുണപ്രചരണം മാത്രമാണെന്ന് മായാവതി പറഞ്ഞു.
അതേസമയം ഒരു ബിജെപി എംഎല്‍എ കോണ്‍ഗ്രസിന് വോട്ടുചെയ്തതായി വിവരമുണ്ട്. തിങ്കളാഴ്ച ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ പുറത്താക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതിയും ശരിവെച്ചിരുന്നു. തുടര്‍ന്നാണ് വിശ്വാസ വോട്ടിനുള്ള വഴി തുറന്നത്. എംഎല്‍എമാരുടെ അയോഗ്യത ശരിവെച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി നിലപാട് സുപ്രീംകോടതിയും സ്വീകരിച്ചതോടെ വിശ്വാസ വോട്ടെടുപ്പിലെ ജയം ഹരീഷ് റാവത്തിന് ഊര്‍ജ്ജം പകര്‍ന്നു.

© 2024 Live Kerala News. All Rights Reserved.