തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥിയായ നടന്‍ ശരത്കുമാറിന്റെ കാറില്‍നിന്ന് 9 ലക്ഷം രൂപ പിടികൂടി; തെരഞ്ഞെടുപ്പു കമ്മീഷനാണ് പണം പിടിച്ചെടുത്തത്

തിരുച്ചെന്തൂര്‍: തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ ശരത്കുമാറിന്റെ കാറില്‍നിന്ന് 9 ലക്ഷം രൂപ തെരഞ്ഞെടുപ്പു കമ്മീഷന്‍ പിടികൂടി. മതിയായ രേഖ ഹാജരാക്കാത്തതിനെത്തുടര്‍ന്നു പണം ട്രഷറിയില്‍ അടച്ചു. തിരുച്ചെന്തൂരിലേക്കു പോവുകയായിരുന്നു ശരത്കുമാറിന്റെ കാര്‍ നല്ലൂര്‍ വിളക്ക് എന്ന സ്ഥലത്തെത്തിയപ്പോഴാണ് സ്‌പെഷന്‍ തഹസില്‍ദാര്‍ പി വള്ളിക്കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം പണം പിടികൂടിയത്. ഇതുവരെ 83 കോടിയോളം രൂപയാണ് തമിഴ്‌നാട്ടില്‍ നിന്നും തെരഞ്ഞെടുപ്പുകാലത്തു പിടികൂടിയിട്ടുള്ളത്. പ്രധാന നേതാവിന്റെ കൈവശം നിന്നു പണം പിടികൂടുന്നത് ആദ്യമാണ്. അഖിലേന്ത്യാ സമത്വമക്കള്‍ കക്ഷി നേതാവാണെങ്കിലും ശരത്കുമാര്‍ എഐഎഡിഎംകെ ടിക്കറ്റിലാണു മത്സരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.