പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദ്യം പാലക്കാട്; കനത്ത സുരക്ഷ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചക്ക് 12.30ന് കോയമ്പത്തൂരില്‍നിന്ന് വ്യാമസേനയുടെ ഹെലികോപ്റ്ററിലെത്തെുന്ന മോദി ഗവ. വിക്ടോറിയ കോളജ് മൈതാനത്താണ് ഇറങ്ങുക. തുടര്‍ന്ന് 2 മണിക്ക് പാലക്കാട് വലിയകോട്ട മൈതാനത്ത് നടക്കുന്ന പ്രചാരണസമ്മേളനത്തില്‍ മോദി പങ്കെടുക്കും. 1,20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലാണ് സമ്മേളനത്തിന് ഒരുക്കിയിട്ടുള്ളത്. പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി.മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

കേരളത്തില്‍ ആകെ അഞ്ച് തെരഞ്ഞെടുപ്പ് റാലികളിലാണ് മോദി പങ്കെടുക്കുന്നത്. ഇന്നത്തെ പ്രചാരണ പരിപാടിക്ക് ശേഷം മെയ് 8, 11 തീയതികളിലും മോദി കേരളത്തിലെത്തും. 8ന് മൂന്ന് പരിപാടികളാണ് ഉള്ളത്. കാസര്‍ഗോട്ടും, കുട്ടനാടും, തിരുവനന്തപുരത്തുമാണ് പ്രചാരണപരിപാടികള്‍. മെയ് 11ന് വൈകീട്ട് 7.35ന് തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി നടക്കും. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ കാണാന്‍ പ്രധാനമന്ത്രിയെത്തിയേക്കും.

© 2024 Live Kerala News. All Rights Reserved.