ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്ന മെസേജിങ് ആപ്പുകളിലെ ഇമോജികള്‍ പരത്തുന്നത് മതനിന്ദയാണ്; ഇമോജികള്‍ മുസ്ലീംങ്ങള്‍ ഉപയോഗിക്കരുതെന്ന് വാജ്ദി അക്കാരി; വീഡിയോ കാണാം

ജിദ്ദ: ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്ന മെസേജിങ് ആപ്പുകളിലെ ഇമോജികള്‍ മതനിന്ദയാണെന്ന് ഇസ്‌ലാമിക മതപണ്ഡിതന്‍. ഇത്തരം ഇമോജികള്‍ മുസ്ലീംങ്ങള്‍ ഉപയോഗിക്കരുതെന്ന് സൗദി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം മതപണ്ഡിതന്‍ വാജ്ദി അക്കാരി പറഞ്ഞു. ഇമോജികള്‍ ഉപയോഗിക്കുന്നത് ഹറാമാണ്. മാലാഖമാരെ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. പ്രാര്‍ഥനാ ചിഹ്നം പോലും ഉപയോഗിക്കരുത്. ഇമോജികള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധിക്കണമെന്നും പറയുന്നു.

emogis.jpg.image.784.410

ദീപ്തിവലയമുള്ള മാലാഖമാരുടെ ഇമോജികള്‍ ക്രിസ്ത്യന്‍ വിശ്വാസത്തെ പിന്തുടര്‍ന്നുള്ളതാണെന്നും അതു ഹറാമാണെന്നും അക്കാരി വിഡിയോ സന്ദേശത്തില്‍ പറയുന്നു. ക്രൈസ്തവ മതത്തിന്റെ മാലാഖമാര്‍ ഇസ്‌ലാം മതത്തിന്റെ മാലാഖമാരെപ്പോലെയാണെന്നാണോ നാം വിശ്വസിക്കുന്നത്? സാത്താന്‍ എങ്ങനെയിരിക്കുന്നുവെന്ന് നമുക്കറിയില്ല. അതുകൊണ്ട് അത്തരം ഇമോജികള്‍ അയയ്ക്കരുത്. ഇരുകൈകള്‍ കൂട്ടിപ്പിടിച്ചു പ്രാര്‍ഥിക്കുന്നത് ക്രിസ്ത്യാനികളും ബുദ്ധമതക്കാരുമാണെന്നും വാജ്ദി അക്കാരി പറയുന്നു.

 

 

© 2024 Live Kerala News. All Rights Reserved.