കനത്ത മഴ വരാനിരിക്കുന്നു;കേരളത്തില്‍ കാലവര്‍ഷം പ്രളയത്തില്‍ മുങ്ങും; ലാ നിന പ്രതിഭാസം ശക്തമായ മഴകൊണ്ടുവരും

തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ കനത്ത മഴയ്ക്കാണ് സാധ്യത. എല്‍നിനോ പ്രതിഭാസം ഉഷ്ണം വര്‍ധിപ്പിച്ചപ്പോള്‍ ലാ നിന പ്രതിഭാസമാണ് ശക്തമായ മഴകൊണ്ടുവരുന്നത്. സംസ്ഥാനത്ത് പതിവിലും ഇരട്ടി മഴ ഇത്തവണ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍ നിനോ പ്രതിഭാസമാണ് കഠിനമായ ചൂടിന് കാരണമായി കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ ചുടിന് ആശ്വാസമായി ലാ നിന എത്തുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ലാ നിന എത്തിയാല്‍ അതിശക്തമായ മഴയാണ് ഉണ്ടാവുക. പസഫിക് സമുദ്രത്തിലെ കാലാവസ്ഥാ മാറ്റങ്ങള്‍ ശക്തി പ്രാപിക്കുമെന്നും അഗോള താപനം കൂടുകയാണെങ്കില്‍ എല്‍ നിനോ പ്രതിഭാസം മാറി ലാ നിന വരുമെന്നും പഠനങ്ങള്‍ പറയുന്നു. സെപ്റ്റംബറോടെ ലാ നിന ശക്തിപ്രാപിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പസഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്ന താഴ്ന്ന വായു മര്‍ദത്തില്‍ നിന്നുമാണ് ലാ നിന ഉണ്ടാകുന്നത്.

© 2025 Live Kerala News. All Rights Reserved.